തളിപ്പറമ്പ്:എസ്.ജെ.എം തളിപ്പറമ്പ് വെസ്റ്റ് റെയ്ഞ്ച് മദ്രസ കലോത്സവ് മാങ്ങാട് ഇബ്രാഹിം ബഖവിയുടെ അദ്ധ്യക്ഷതയിൽ മാങ്ങാട് ഖത്തീബ് ഉവൈസ് അസ്ഹരി ഉദ്ഘാടനം ചെയ്തു.സയ്യിദ് ഉവൈസ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മാങ്ങാട് മഹല്ല് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല അബ്ദുറഹ്മാൻ ഫാളിലി പ്രസംഗിച്ചു. നാല് വേദികളിലായി 250 വിദ്യാർത്ഥികൾ 40 ഇനങ്ങളിൽ മത്സരിച്ചു. സമാപന സെഷൻ കെഎസ് യൂനസ് അമ്മാനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലീം ജമാഅത് തളിപ്പറമ്പ സോൺ പ്രസിഡന്റ് പി.കെ.ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. നിസാർ അഹമ്മദ് സഖാഫി, കെ.പി.മുഹമ്മദ് അഷ്റഫ് സഖാഫി, മഹ്മൂദ് സഖാഫി, ഉമർ മൗലവി, സി കെ.അബ്ദുറസാഖ്, പ്രസംഗിച്ചു. കലോത്സവത്തിൽ ഏഴോം ദാറുൽ ഉലും മദ്രസ, ഓണപ്പറമ്പ് സലാമത്തുൽ ഈമാൻ മദ്രസ , മാങ്ങാട് മുനവ്വിറൂൽ ഇസ്ലാം മദ്രസ യഥാ ക്രമം ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി. ഏഴോം ദാറുൽ ഉലൂം മദ്രസയിലെ അബ്ദുൽ ഫത്താഹ് കലാപ്രതിഭയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |