മലപ്പുറം: ജീൻ ഹെൻട്രി ഡ്യൂനന്റ് അനുസ്മരണ ജില്ലാ തല ക്വിസ് മത്സരം മലപ്പുറം ജില്ലാ ആസൂത്രണ ഹാളിൽ സംഘടിപ്പിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ വൈഭവ്, അദീബ് റഷ്ദാൻ (തിരൂർ), റിയ മെഹ്റിൻ, തീർത്ഥ (താനൂർ), ഫെല്ല, ആയിഷ ഹനാൻ (നിലമ്പൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
യു.പി. വിഭാഗത്തിൽ മുഹമ്മദ് ഫാസ്, ഫാത്തിമ റിഫ (മേലാറ്റൂർ), ലക്ഷ്മി, ആയിഷ നിമ (വണ്ടൂർ), ആത്മീക, മുഹമ്മദ് ആദിൽ (തിരൂർ) എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഐ.ആർ.സി.എസ്. ജില്ലാ സെക്രട്ടറി പി. വാസു അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഋഷികേശ് കുമാർ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. ജാഫർ സംസാരിച്ചു.
ജെ.ആർ.സി. ജില്ലാ കോഓർഡിനേറ്റർ ഷഫ്ന എ. സ്വാഗതവും ചീഫ് ട്രെയ്നർ നൻസർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |