കോട്ടക്കൽ: കീഴുപറമ്പ്, തൃക്കളയൂർ, മിത്രം റസിഡന്റ്സ് അസോസിയേഷന്റെ വനിതാ വിഭാഗമായ ടീം വനിതാമിത്രം ദീപാവലി ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിരക്കളി, ഡാൻസ് , ഗാനമേള, ഗെയിംസ് തുടങ്ങിയവയുമുണ്ടായി ഭക്ഷണത്തോടു കൂടി പരിപാടി സമാപിച്ചു. വനിതാ മിത്രം പ്രസിഡന്റ് അമ്പിളി പ്രത്യൂഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ധ്യാ സതീഷ് , ടി.ശശികുമാർ , പ്രത്യൂഷ് കുളങ്ങരക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |