
ചിറയിൻകീഴ്: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ ബി.ജെ.പി ചിറയിൻകീഴിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വലിയകടയിൽ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം ശാർക്കര ജംഗ്ഷനിലെത്തി ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ച് അവസാനിപ്പിച്ചു. പ്രതിഷേധ ധർണ മണ്ഡലം സെക്രട്ടറി കോട്ടറക്കരി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുനിൽ ശങ്കർ,മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചു, ചിറയിൻകീഴ് ഏരിയാ പ്രസിഡന്റ് റിജു,ജനറൽ സെക്രട്ടറി രാഖി,ആനത്തലവട്ടം ഏരിയാ പ്രസിഡന്റ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |