.
കാളികാവ്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാളികാവിൽ യു.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയാക്കി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സീറ്റു വിഭജനം നേതൃത്വത്തിന്റെ ഒന്നാമത്തെ ചർച്ചയിൽ തന്നെ തീരുമാനമായി. ധാരണ പ്രകാരം ആകെയുള്ള 22 സീറ്റിൽ 12 സീറ്റിൽ കോൺഗ്രസും 10 സീറ്റിൽ മുസ്ലിം ലീഗും മത്സരിക്കും. 16 സീറ്റുകളുള്ള ബ്ലോക്കു പഞ്ചായത്തിൽ എട്ടു സീറ്റു വീതം ലീഗും കോൺഗ്രസും മത്സരിക്കും.
ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുസ്ലിംലീഗും മത്സരിക്കും. കഴിഞ്ഞ ദിവസം കാളികാവ് കുഞ്ഞിപ്പ സ്മാരകത്തിൽ ചേർന്ന യു ഡി എഫ് ലെയ്സൺ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സീറ്റ് വിഭജനം കടുത്ത പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇതുമൂലം ത്രികോണ മത്സരമാണ് കാളിവിൽ നടന്നത്.
വാർഡ്10: അടക്കാകുണ്ട്, 11:പാറശ്ശേരി, 12: ഈനാദി, 13: ചെങ്കോട്, 15:കല്ലൻ കുന്ന്, 17:ഐലാശ്ശേരി,18:വെള്ളയൂർ, 19:ചിറ്റയിൽ, 20: പുളിയങ്കല്ല്,22: പൂങ്ങോട് എന്നീ വാർഡുകളിൽ കോൺഗ്രസ്സും
വാർഡ് 01: കറുത്തേനി,2: മൂച്ചിക്കൽ,3: അഞ്ചച്ചവടി,4:പള്ളിശ്ശേരി, 5: പുറ്റമണ്ണ
6 : അമ്പലക്കടവ്, 8: മേലെ കാളികാവ്, 14:ചാഴിയോട്, 16: തണ്ടുകോട്,
21:ചേരിപ്പലം എന്നിവിടങ്ങളിൽ ലീഗും മത്സരിക്കും.
ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ വിശദീകരിച്ച് നവംബർ 3, 4 തീയതികളിൽ വാഹന ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
യു എഡി എഫ് ചെയർമാൻ ഫരീദ് റഹ്മാനി,കൺവീനർ ഐ.മുജീബ്,
ബ്ലോക്ക് കോൺഗസ്റ്റ് പ്രസിഡന്റ് ജോജി.കെ.അലക്സ് , എ.കെ. മുഹമ്മദലി, കെ.പി. ഹൈദരലി, എൻ.മൂസ്സ, ബാബു സലാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |