
തൃശൂർ: ന്യൂഡൽഹി കേന്ദ്രസംസ്‌കൃത സർവകലാശാലയുടെ തൃശൂരിലെ കാമ്പസിൽ ഇന്ന് നാരീസംഗമം നടക്കും. രണ്ടു ദിവസങ്ങളിലായി 'സമർഥനാരീ സമൃദ്ധഭാരതം ' എന്ന പേരിൽ നടത്തുന്ന സംഗമത്തിൽ വിവിധരംഗങ്ങളിലെ വനിതകൾ പങ്കെടുക്കും. വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹ്യപരിവർത്തനം എന്നീ രംഗങ്ങളിൽ സ്ത്രീസാന്നിദ്ധ്യം, നാരിയിൽനിന്ന് നാരായണിയിലേക്ക് എന്നീ മുദ്രാവാക്യങ്ങൾ ചർച്ച ചെയ്യപ്പെടും. പാനൽ ചർച്ചകളിലും ക്ലാസുകളിലും പ്രമുഖ വനിതകൾ പങ്കെടുക്കും. ഗായിക ഡോ: മൃദുലവാര്യർ രാവിലെ 10 ന് സംഗമം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ വിഘ്‌നേശ്വരി മുഖ്യാതിഥിയാവും. വനിതകളായ വൈസ് ചാൻസിലർമാരും ഐ.എ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥകളും രണ്ടു ദിവസങ്ങളിലായി പുറനാട്ടുകരയിലെത്തും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടക്കുന്ന പരിപാടികളുടെ ദക്ഷിണേന്ത്യയിലെ മുഖ്യസംഗമമാണ് തൃശൂരിൽ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |