
ചെന്നൈ: ടി.വി.കെ ജനറൽ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിന് മഹാബലിപുരത്താണ് യോഗം. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്‌യുടെ നിർദ്ദേശം. യോഗത്തിൽ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള കത്തിൽ വിജയ് പറയുന്നു. കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രധാന ഭാരവാഹികളെ നിലനിറുത്തിയും കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയും പാർട്ടി നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കഴിഞ്ഞ ദിവസം മഹാബലിപുരത്തെ ഹോട്ടലിലെത്തിച്ച് വിജയ് സന്ദർശിച്ചിരുന്നു. ഇതും വിവാദമായിരിക്കെയാണ് വിജയ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |