
ബേഡഡുക്ക:ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കല്ലളിയിൽ സംസ്ഥാനസർക്കാർ ആട് വളർത്തൽ കേന്ദ്രം മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാടിനു സമർപ്പിച്ചു. കൊളത്തൂർ വില്ലേജിലെ 22.75 ഏക്കറിൽ 2.66 കോടി ചിലവഴിച്ചാണ് ആട് ഫാം ആരംഭിച്ചത്.ഒരു വർഷത്തിനുള്ളിൽ 1000 ആടുകൾ അടങ്ങുന്ന ഫാമാക്കി മാറ്റാനാണ് പദ്ധതി . മലബാറി ആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് കേന്ദ്രം ഒരുക്കിയത്. മന്ത്രി ജെ.ചിഞ്ചു റാണി ആടിനെ ഫാമിലേക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സി എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എം.സിജിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, ഇ.പി.രാജ് മോഹൻ, സി പി ബാബു, സി രാമചന്ദ്രൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല തുടങ്ങിയവർ പ്രസംഗിച്ചു.കുഞ്ഞി കൃഷ്ണൻ മാടക്കല്ല്.. തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |