
മുഹമ്മ: കഞ്ഞിക്കുഴി കൃഷിഭവന് കീഴിലെ വിളപരിപാലന ക്ലിനിക്കിൽ ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ,സൂക്ഷ്മമൂലകങ്ങൾ തുടങ്ങിയവ സബ്‌സിഡിനിരക്കിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം ഫെയ്‌സി വി.ഏറനാട് അധ്യക്ഷതവഹിച്ചു.കൃഷി ഓഫീസർ റോസ്മി ജോർജ് പദ്ധതി വിശദീകരിച്ചു.കൃഷി അസിസ്റ്റന്റ് സന്ദീപ്, പെസ്റ്റ് സ്കൗട്ട് രഞ്ചിത, കെ.കൈലാസൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി.അനില സ്വാഗതവും കർമ്മസേന കൺവീനർ ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു. പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബയോ ഫാർമസിയിലേയ്ക്ക് മരുന്നുകൾ വാങ്ങി നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |