
ന്യൂഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1,302 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. നവംബർ ആറിന് 18 ജില്ലകളിലെ 121 സീറ്റുകളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.66% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ വിവിധ ഏജൻസികളുടെ എക്‌സിറ്റ്പോൾ സർവെ ഫലങ്ങളും പുറത്തുവരും. രാവിലെ 7 മുതൽ വൈകിട്ട് ആറുമണി വരെ നടക്കുന്ന വോട്ടെടുപ്പിനായി 45,399 പോളിംഗ് ബൂത്തുകൾ തയ്യാറാക്കി. ഡൽഹിയിൽ ഇന്നലെയുണ്ടായ സ‌്ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ബീഹാറിലും സുരക്ഷ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |