
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ ഗുരുവായൂർ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കദളീവനം പദ്ധതി ആരംഭിച്ചു. ദേവസൂര്യ വനിതാവേദിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 50 കദളി വാഴ തൈകളാണ് കൃഷി ചെയ്യുന്നത്. തൈക്കാട് കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി തൈക്കാട് കൃഷി ഓഫീസർ വി.സി.റജീന ഉദ്ഘാടനം ചെയ്തു. ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം അദ്ധ്യക്ഷത വഹിച്ചു. ചക്രമാക്കിൽ മിനി ജോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. വനിതാവേദി കൺവീനർ പ്രിൻസി റെജി, സാന്ദ്ര ഗോകുൽ, ജയശ്രീ പ്രജീഷ്, സ്മിജിത സുരേഷ്, കാവ്യ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |