
തിരുവനന്തപുരം: ഇന്ത്യൻ പരസ്യ ലോകത്തെ കുലപതിയായ പിയുഷ് പാണ്ഡെയെ ആഡ് ക്ലബ് ട്രിവാൻഡ്രം അനുസ്മരിച്ചു.നിർവാണ ഫിലിംസിന്റെ കോ ഫൗണ്ടറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ സ്‌നേഹ ഐപ്പ്,സ്റ്റാർക് കമ്മ്യൂണിക്കേഷൻസ് കോ ഫൗണ്ടർ ബിർ സ്വരൂപമായി പിയുഷ് പാണ്ഡെയുടെ പരസ്യജീവിതത്തെ പറ്റി സംസാരിച്ചു.നിർവാണയുമായുള്ള പിയൂഷിന്റെ ബന്ധം സ്‌നേഹ ഐപ്പ് വിശദീകരിച്ചു.ആഡ് ക്ലബ് അംഗങ്ങൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു.ആഡ് ക്ലബ് പ്രസിഡന്റ് ലാജ് സലാം,ക്ലബ് സെക്രട്ടറി വിഷ്ണു വിജയ് ,മാനേജിംഗ് കമ്മിറ്റി മെമ്പർ കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |