
ന്യൂഡൽഹി: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും മറികടന്ന മുന്നേറ്റമാണ് എൻ.ഡി.എ മുന്നണി കാഴ്ചവച്ചത്. ബി.ജെ.പി-ജെ.ഡി.യു നേതൃത്വത്തിലുള്ള എൻ.ഡി.എ 130-172 വരെ സീറ്റ് നേടി അധികാരം നിലനിറുത്തുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളും. കോൺഗ്രസ്-ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യം 32-118 വരെ സീറ്റുകൾ നേടാമെന്നും പ്രവചിച്ചു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി അക്കൗണ്ട് തുറക്കില്ലെന്ന പ്രവചനവും ശരിയായി. എൻ.ഡി.എയ്‌ക്ക് 209 സീറ്റുകൾ പ്രവചിച്ച പോൾ ഡയറി എക്‌സിറ്റ് പോൾ ശരിയായത്. മഹാസഖ്യം 32-49 സീറ്റ് നേടുമെന്നും പോൾ ഡയറി പ്രവചിച്ചിരുന്നു. 2020,2015 വർഷങ്ങളിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളും യഥാർത്ഥ ഫലങ്ങളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |