പാലക്കാട്: ജില്ലയിലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കുളള സംശയങ്ങൾ ദുരീകരിക്കുന്നതിനും പരാതികളിൽ ഉടൻ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റ ചട്ടം (എം.സി.സി) ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് എം.പി.സബിത ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെൽപ് ഡെസ്‌ക് ചുമതലകൾക്കായി നിയോഗിച്ചിട്ടുള്ളത്. ഹെൽപ് ഡെസ്‌കിലേക്ക് വരുന്ന എല്ലാ ഫോൺ വിളികളും പ്രത്യേക രജിസ്റ്ററിൽ ചേർക്കുകയും അവയ്ക്ക് യഥാസമയം മറുപടി നൽകുകയും ചെയ്യും. ജില്ലാതല മോണിറ്ററിംഗ് സമിതിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ പരിഗണന ആവശ്യമുള്ള വിഷയങ്ങൾ അടിയന്തിരമായി സമിതിയുടെ മുൻപാകെ സമർപ്പിക്കും. പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഹെൽപ് ഡെസ്‌കുമായി താഴെ നൽകുന്ന നമ്പരുകളിൽ ബന്ധപ്പെടാം. എം.സി.സി ഹെൽപ് ഡെസ്‌ക്: 04912950085, 8281 499634
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |