പത്തനംതിട്ട : സി.പി.ഐയിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗത്വത്തിൽ നിന്നും രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലുമായി ചർച്ചകൾ നടത്തി. ഇന്ന് രാവിലെ കെ.പി.സി.സി ഓഫീസിലെത്തി പാർട്ടിയിൽ ചേരുമെന്നാണ് അറിയുന്നത്. ശ്രീനാദേവി പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിച്ചേക്കും. ഏനാത്ത് ഡിവിഷനിലേക്കും പരിഗണിക്കുന്നുണ്ട്. സി.പി.ഐ തന്നെ അവഗണിക്കുന്നുവെന്ന് ആക്ഷേപമുന്നയിച്ച് ജില്ലാ പഞ്ചായത്ത് അംഗത്വം അടുത്തിടെയാണ് ഇവർ രാജിവച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന സമിതിയംഗമായിരുന്നു ശ്രീനാദേവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |