
കൊച്ചി: മുൻ ഡി.സി.സി സെക്രട്ടറിയും കലാമണ്ഡലം വൈസ് ചെയർമാനുമായിരുന്ന എം.എൻ. സുകുമാരൻ നായരുടെ 30-ാം ചരമ വാർഷിക അനുസ്മരണം ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ചു. കെ. ബാബു എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് അദ്ധ്യക്ഷനായി.
സുകുമാരൻ നായരുടെ ഭാര്യ എം.ജി. തങ്കമ്മ വരച്ച അദ്ദേഹത്തിന്റെ എണ്ണച്ഛായാ ചിത്രം അനാച്ഛാദനം ചെയ്തു. വി.എം.സുധീരൻ അനുസ്മരണ സന്ദേശം അരവിന്ദ് ജി. മേനോൻ വായിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഗോപിനാഥൻ നായർ, സജീവൻ, ഡോ. എം.എസ്. മധുസൂദനൻ, മല്ലികാ വർമ എന്നിവർ സംസാരിച്ചു. കർണശപഥം കഥകളി അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |