പറവൂർ: പറവൂർ നഗരത്തിലെ ഏറ്രവും ശ്രദ്ധേയമായ മത്സരം നടക്കുന്ന പറവൂർ നഗരസഭ ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രജിത ഉണ്ണിക്കൃഷ്ണന്റെ വിജയത്തിനായി രാപകലില്ലാതെ പ്രവർത്തിക്കുകയാണ് പിതാവായ ഉണ്ണിക്കൃഷ്ണൻ. വീടുകയറിയുള്ള പ്രചാരണത്തിനും രാത്രിയിൽ പോസ്റ്റർ ഒട്ടിക്കാനും ഉണ്ണിക്കൃഷ്ണൻ പ്രവർത്തകരോടൊപ്പം മുഴുവൻ സമയവുമുണ്ട്. ബുക്ക് സ്റ്റാളിലെ ജീവനക്കാരനായ ഉണ്ണിക്കൃഷ്ണൻ ആദ്യമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. ഗായികയും അവതാരകയുമായ രജിതയുടെ കന്നി മത്സരമാണിത്. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ രജിതക്കെതിരെയുള്ള സ്ഥാനാർത്ഥികൾ നിസാരക്കാരല്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി മുൻ മന്ത്രി എസ്. ശർമ്മയുടെ ഭാര്യ ആശയും എൻ.ഡി.എ സ്ഥാനാർത്ഥി നന്ദിനി രമേഷുമാണ്. എന്നാൽ മൂന്ന് പേരും കന്നി അങ്കം കുറിക്കുന്നവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |