തിരുനെല്ലി: ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ക്ഷേത്ര ശിൽപി ചെറുതാഴം വി.വി ശങ്കരൻ ആചാരിയുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റി പി.ബി കേശവദാസ്, ക്ഷേത്ര മാനേജർ പി.കെ പ്രേമചന്ദ്രൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി.കെ വാസദേവനുണ്ണി, സെക്രട്ടറി കെ അനന്തൻ നമ്പ്യാർ, പഞ്ചായത്ത് മെമ്പർ പി.എൻ ഹരീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എം പത്മനാഭൻ, എം നാരായണൻ, ക്ഷേത്രം എൻജിനിയർ പി.രാജേഷ്, ജീവനക്കാരുടെ പ്രതിനിധി ടി.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |