
കണ്ണാറ: അഞ്ചുകോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന കണ്ണാറ ഒരപ്പൻകെട്ട് സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ വാക്ക് വിത്ത് മിനിസ്റ്റർ എന്ന പേരിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പങ്കെടുത്തു. ഫെബ്രുവരിയോട് കൂടി സാഹസിക ടൂറിസം കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കുമെന്നും
പീച്ചി വാഴാനി ടൂറിസം ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഒല്ലൂർ മണ്ഡലത്തിൽ ഒരു ടൂറിസം ഹബ് രൂപപ്പെടുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, രേഷ്മ സജീഷ്, പി.എസ്. വിനയൻ, വി.സി. സുജിത്ത്, ഇ.എം. വർഗീസ്, ജിനേഷ് പീച്ചി എന്നിവരും മന്ത്രിയെ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |