ആലപ്പുഴ: വളച്ചൊടിക്കുന്ന ചരിത്രത്തിനിടയിൽ കുടുങ്ങിപ്പോയ ജീവിതങ്ങളെ തുറന്നുകാട്ടിയ 'കുടുക്ക് ' ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച നാടകമായി. ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ നാടകം ഇന്ത്യൻ സമകാലിക രാഷ്ട്രീയത്തിലേക്കുള്ള നേർക്കണ്ണാടിയായി. പൗരത്വ ഭേദഗതി, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചരിത്രത്തിലേക്കുള്ള കടന്നുകയറ്റം, ഭരണഘടന തിരുത്ത് എന്നിവയാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. ലൈബ്രറിയിലെ ചരിത്രപുസ്തകങ്ങൾ മാത്രം കാർന്നുതിന്നുന്ന ഒരുകൂട്ടം എലികളായിട്ടാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ചിത്രീകരിച്ചത്. ഇതിനെതിരെ പൊരുതുന്ന ലൈബ്രേറിയൻ സാധാരണക്കാരുടെ പ്രതിനിധിയായി. ഇയാളുടെ സഹായായി എലികളെ കൊല്ലാനെത്തുന്ന കേശവൻ നായർ സർവആയുധവുമെടുത്ത് പൊരുതുന്നുണ്ട്. പൗരത്വം തെളിയിക്കാൻ സാധിക്കാതെ ഇരുട്ടുമുറിയിൽ അഭയംതേടിയ സ്ത്രീയുടെ സ്പന്ദനമായി ആഷ്ന മാറി. മനോജ് ആർ.ചന്ദ്രൻ സംവിധാനവും മധു ജി.ചേർത്തല രചനയും നിർവഹിച്ചു.
11 ഉപജില്ലകളിൽ നിന്ന് ഹയർസെക്കൻഡറി വിഭാഗത്തിൽ നാലുടീമുകൾ മാത്രമാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |