കൊച്ചി: മികച്ച നടൻ എൻ.എസ്. മേരി ശ്രദ്ധ....! അതു തന്നെ...
ഇന്നലെ നടന്ന യു.പി വിഭാഗം നാടകമത്സരത്തിൽ മികച്ച നടന്റെ പേരു പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും അമ്പരപ്പ്. കാരണം നടൻ ഒരു പെൺകുട്ടിയായിരുന്നു. എറണാകുളം സെന്റ് തെരേസാസ് സി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരി എൻ.എസ്. മേരി ശ്രദ്ധയാണ് ആ മികച്ച നടൻ.
ഒന്നാമതെത്തിയ നാടകമായ വേടനിലെ കതിർ എന്ന ആൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേരി ശ്രദ്ധ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. നാട്ടിലെ തല്ലുകൊള്ളിയായ, ആരും സ്‌നേഹിക്കാനില്ലാത്ത കാതിറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേരിശ്രദ്ധ മികച്ച നടനായത്.
ബോൾഗാട്ടി സ്വദേശിയായ എൻജിനീയർ എൻ. സജീഷ് തോമസിന്റെയും സെന്റ് തെരേസാസ് സ്‌കൂളിലെ അദ്ധ്യാപിക കെ.എൽ. മേരി സജനയുടെയും മകളാണ് ശ്രദ്ധ.
ചക്കപ്പറമ്പിലെ വിശേഷങ്ങൾ എന്ന നാടകത്തിലെ പോത്തമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരി റൊവീന സുനിലാണ് മികച്ച നടി. തേവര കോന്തുരുത്തി ജ്യോതി നഗർ അശ്വതി ഹൗസിൽ സുനിൽ, ജിഷ ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |