
തൃശൂർ: സെക്യൂലർ ഫോറം തൃശൂരിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനാദിനത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണത്തിൽ മതനിരപേക്ഷത ഉൾച്ചേർക്കുന്നതിനുള്ള നിരവധി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ 'സെക്യൂലർ മാനിഫെസ്റ്റോ' ലഘുലേഖ പ്രകാശിപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ധർമ്മരാജ് അടാട്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബെഫി മുൻ നേതാവ് ആർ.മോഹന ലഘുലേഖ ഏറ്റുവാങ്ങി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. സെക്യൂലർ ഫോറം ചെയർമാൻ ഇ.ഡി.ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.സത്യനാരായണൻ, അഡ്വ.സോജൻ ജോബ്, പി.വി.സൈമി , സി.ചന്ദ്രബാബു, ടി.എൻ.ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. സെക്യുലർ ഗാനങ്ങൾ പി.ഡി.പൗലോസ് ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |