
തൃശൂർ: ജൂബിലി മിഷൻ ആശുപത്രി 75-ാം വർഷത്തിലേക്ക്. പ്ലാറ്റിനം ജൂബിലി വർഷത്തിൽ വിവിധ പരിപാടികൾ സംഘടിക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ എന്നിവർ പങ്കെടുത്തു. എ.സി.പി. കെ.ജി സുരേഷ് പ്ലാറ്റിനം ജൂബിലി വർഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ഫ്‌ളോറ ഗ്രൂപ്പ് ചെയർമാൻ വി.എ.ഹസ്സൻ, സി.ഇ.ഒ. ഡോ.ബെന്നി ജോസഫ് നീലങ്കാവിൽ,ഡോ. പി. ആർ. വർഗീസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയായി മാർ റാഫേൽ തട്ടിലിനെയും രക്ഷാധികാരിയായി മാർ ആൻഡ്രൂസ് താഴത്തിനേയും സഹരക്ഷാധികാരിയായി മാർ ടോണി നീലങ്കാവിലിനേയും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |