
കോഴഞ്ചേരി : സംഘനൃത്തം യു.പിയിലും ഹൈസ്കൂളിലും ഒന്നാംസ്ഥാനം നേടി കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ശ്വേത സുധാകരനാണ് രണ്ട് ബാച്ചിലേയും വിദ്യാർത്ഥികളെ പഠിപ്പിച്ചത്. എം.എ ഭരതനാട്യം വിദ്യാർത്ഥിയായ ശ്വേത പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. ഒന്നരമാസം കൊണ്ട് നൃത്തം പരിശീലിപ്പിച്ചു. രണ്ട് ബാച്ചിലും എ ഗ്രേഡ് നേടാനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |