
ഗോഹട്ടി: അവസാന ദിവസം അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല . ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 408 റൺസിന്റെ തകർപ്പൻ ജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. കാൽനൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത്. ടെസ്റ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വിലിയ തോൽവിയാണിത്.
പൊരുതി പോലുമില്ല
ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് അവസാന ദിനമായ ഇന്നലെ 27/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ ഉച്ചഭക്ഷ ണത്തിന് മുന്നേ 140 റൺസിന് ഓൾഔട്ടായി. അവസാന ദിന ം 48 ഓവർമാത്രമേ ഇന്ത്യയെ ഓൾഔട്ടാക്കാൻ ദക്ഷിണാഫ്രക്കയ്ക്ക് എറിയേണ്ടി വന്നുള്ളൂ. സ്കോർ: ദക്ഷിണാഫ്രിക്ക 489/10, 260/5 ഡിക്ലയേർഡ്. ഇന്ത്യ 201/10, 140/10.
വീണ്ടും ഹാർമർ പ്രഹരം
അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് (54) മാത്രമേ ഇന്ത്യൻ ബാറ്റർമാരിൽ ഇന്നലെ നല്ല പ്രകടനം നടത്താനായുള്ളൂ. 6 വിക്കറ്റെടുത്ത സിമോൺ ഹാർമറാണ് ഇന്നലെയും ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. കുൽദീപ് യാദവിനെ (3) ക്ലീൻബൗൾഡാക്കി യാണ് ഹാർമർ ഇന്നലെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ധ്രുവ് ജുറേൽ (2), ക്യാപ്‌ടൻ റിഷഭ് പന്ത് (13)
എന്നിവരേയും നിലയുറപ്പിക്കും മുന്നേ ഹാർമർ മടക്കിയതോടെ 58/5 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ജഡേജയും സായി സുദർശനും (14) അൽപ നേരം പിടിച്ചു നിന്നു. കൂട്ടുകെട്ട് പാെളിക്കാൻ മുത്തുസ്വാമിക്ക് പന്ത് നൽകിയ ദക്ഷിണാഫ്രിക്കൻ ക്യാപ്‌ടൻ ബവുമയുടെ തീരുമാനം ഫലം കണ്ടു. മുത്തുസ്വാമിയുടെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സുദർശന്റെ പ്രതിരോധകോട്ട തകർന്നു. സ്ലിപ്പിൽ എയ്ഡൻ മർക്രമാണ് ക്യാച്ചെടുത്തത്. 139 പന്തുകളാണ് സുദർശൻ നേരിട്ടത്. പിന്നീട് സുന്ദറിനേയും (16), നിതീഷ് കുമാർ റെഡ്ഡിയേയും (0) ഹാർമറും ജഡേജയേയും , സിറാജിനേയും (0) മഹാരാജും പുറത്താക്കി ഇന്ത്യൻ ഇന്നിംഗ്‌സിന് തിരശീലയിട്ടു.
ഇവർ താരങ്ങൾ
ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസൺ (93 റൺസ്, 7വിക്കറ്റ്) കളിയിലെ താരവും സിമോൺ ഹാർമർ (17 വിക്കറ്റ്) പരമ്പരയിലെ താരവുമായി.
ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാം
ചാമ്പ്യൻസ്ട്രോഫിയും ഏഷ്യാകപ്പും ജയിപ്പിച്ചിട്ടുണ്ട്
ന്യൂസിലാൻഡിന് പിന്നാലെ ദക്ഷിണാഫ്രിക്കയോടും ഇന്ത്യ നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോ
ൽവി വഴങ്ങുമ്പോൾ ഏറ്റവും കൂടുതൽ വിമർശനമുയരുന്നത് കോച്ച് ഗൗതം ഗംഭീറിനെതിരെയാണ്. ടീമിന്റെ തോൽവിയിൽ താനുൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന ് പറഞ്ഞ ഗംഭീർ കോച്ചെന്ന നിലയിൽ തന്റെ ഭാവി ബി.സി.സി.ഐ തീരുമാനിക്കുമെന്നും വ്യക്തമാക്കി. പക്ഷേ ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇന്ത്യയെ ചാമ്പ്യൻമാരുക്കുകയും ഇംഗ്ലണ്ടിൽ ടീം മികച്ച പ്രകടനം നടത്തുകയും ചെയ്‌തതും തന്റെ പരിശീലന കാലയിളവിലാണെന്നും ഗംഭീർ ഓർമ്മിപ്പിച്ചു.
ഗംഭീർ പരിശീലകനായ ശേഷം കളിച്ച 18 ടെസ്റ്റുകളിൽ ഒമ്പതിലും ഇന്ത്യ തോറ്റു. രണ്ടെണ്ണം സമനിലയായി. 7 മത്സരങ്ങളിൽ മാത്രമേ ജയിക്കാനായുള്ളൂ. 13 മാസത്തിനിടെ അദ്ദേഹത്തിന്റെ പരിശീലനത്തിൽ ഇത് രണ്ടാം തവണയാണ് ടെസ്റ്റിൽ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |