
കാഞ്ഞങ്ങാട് : ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സ്റ്റുമി സ്റ്റീഫന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ചുള്ളിക്കര മേരി ടാക്കീസ് ഒാഡിറ്റോറിയത്തിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ എ.ഗോവിന്ദൻ നായർ,കെ.പി.സി സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ,ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ,ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,മുസ്തഫ തായന്നൂർ,ഇബ്രാഹിം ചെമ്മനാട്, മധുസൂദനൻ ബാലൂർ, പി.സി തോമസ്, ബാലകൃഷ്ണൻ ബാലൂർ, ജവാദ് പുത്തൂർ, ടി.കെ.നാരായണൻ, എച്ച്. വിഘ്നേശ്വര ഭട്ട്, സ്ഥാനാർത്ഥികളായ സുന്ദരൻ ഒരള, വിനോദ് കപ്പിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ:ബി.പി.പ്രദീപ്കുമാർ (ചെയർ) ഇബ്രാഹിം ചെമ്മനാട് (കൺ), ത്രേസ്യാമ്മ ജോസഫ് (ട്രഷ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |