
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. കളിയാട്ടത്തിന് മുന്നോടിയായി ഇന്നലെ കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തി. രാത്രി മാതൃസമിതിയുടെ കൈകൊട്ടിക്കളി അരങ്ങേറി . ഉത്സവ ദിവസങ്ങളിൽ രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.സമാപന ദിവസമായ ഡിസംബർ ഒന്നിന് പടിഞ്ഞാറേ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളും കെട്ടിയാടും. ഇന്ന് രാത്രി എട്ടിന് തിരുമുൽ കാഴ്ച .രാത്രി 10 മണിക്ക് പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടവും വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവും. കാഹളം ഫോക്ക് ഷോ, നൃത്ത നൃത്യങ്ങൾ, അനുമോദന സദസ്സ് തുടങ്ങിയ പരിപാടികളും അനുബന്ധമായി നടക്കും. ഡിസംബർ ഒന്നിന് കളിയാട്ട മഹോത്സവം സമാപിക്കും. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |