കൊച്ചി: വട്ടപ്പാട്ടും കോൽക്കളിയും നൃത്ത ഇനങ്ങളും ചവിട്ടുനാടകവും കൂത്തും കൂടിയാട്ടവുമെല്ലാം അരങ്ങു തകർത്ത റവന്യൂ കലോത്സവത്തിന്റെ മൂന്നാം ദിനവും കലാകിരീടത്തിലേക്കുള്ള കുതിപ്പ് തുടർന്ന് ആതിഥേയരായ എറണാകുളം. 675 പോയിന്റോടെയാണ് എറണാകുളം ഒന്നാംസ്ഥാനത്ത് തുടരുന്നത്. 615 പോയിന്റുമായി നോർത്ത് പറവൂർ തൊട്ടുപിന്നാലെയുണ്ട്. 604 പോയിന്റോടെ ആലുവ മൂന്നാമതും മട്ടാഞ്ചേരി(601), മൂവാറ്റുപുഴ(562) എന്നീ ഉപജില്ലകൾ നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്.
സ്‌കൂളുകളിൽ 181 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് മുന്നിലെത്തി. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസ് 173 പോയിന്റുമായി രണ്ടാമതും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് 166 പോയിന്റോടെ മൂന്നാമതുമാണ്. 158 പോയിന്റുള്ള ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്.എസ്, 137 പോയിന്റുള്ള ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
യു.പി അറബിക് കലോത്സവത്തിൽ ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ, കോലഞ്ചേരി എന്നീ ഉപജില്ലകളാണ് 40 പോയിന്റോടെ മുന്നിൽ. ഹൈസ്‌കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ(68), കോലഞ്ചേരി(66), അങ്കമാലി(66) ഉപജില്ലകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
യു.പി സംസ്‌കൃതോത്സവത്തിൽ ആലുവ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, അങ്കമാലി എന്നീ ഉപജില്ലകൾ 53പോയിന്റോടെ ഒന്നാംസ്ഥാനത്തും ഹൈസ്‌കൂൾ വിഭാഗത്തിൽ 50 പോയിന്റുമായി ആലുവയും, 45 വീതം പോയിന്റുമായി നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ ഉപജില്ലകളാണ് രണ്ടാമത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |