കൊല്ലം: അഞ്ചലിന് കലയുടെ ചന്തം ചാർത്തുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്ന് രാപകലുകൾ പൂർത്തിയായി. രണ്ട് ദിനങ്ങൾ കൂടി ശേഷിക്കെ കലാകിരീടത്തിൽ മുത്തമിടാൻ ചാത്തന്നൂരും കരുനാഗപ്പള്ളിയും പോയിന്റുകൾ വാരിക്കൂട്ടുന്നു. 619 പോയിന്റുകൾ നേടി ചാത്തന്നൂരാണ് മുന്നിലെങ്കിലും 612 പോയിന്റുകളുമായി കരുനാഗപ്പള്ളി പിന്നാലെയുണ്ട്.
577 പോയിന്റുകൾ നേടി കൊട്ടാരക്കരയാണ് മൂന്നാം സ്ഥാനത്തുള്ളത്. കൊല്ലം (571), പുനലൂർ (567), വെളിയം (557), അഞ്ചൽ (557), കുണ്ടറ (531), ചടയമംഗലം (529), ശാസ്താംകോട്ട (526), ചവറ (518), കുളക്കട (493) എന്നീ ക്രമത്തിലാണ് പിന്നിലുള്ളത്. പോയിന്റ് നില ഇനിയും മാറിമറിഞ്ഞേക്കാം. കലോത്സവ കിരീടം ആർക്കെന്നറിയാൻ ഇനിയും രണ്ട് നാൾ കാത്തിരിക്കേണ്ടതുണ്ട്. സ്കൂളുകളിൽ മുന്നിൽ കരുനാഗപ്പള്ളി അയണിവേലികുളങ്ങര ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസാണ്. 189 പോയിന്റുകൾ ഇവർ വാരിക്കൂട്ടിയിട്ടുണ്ട്. 168 പോയിന്റ് നേടിയ അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 154 പോയിന്റുകൾ വീതം നേടി ശാസ്താംകോട്ട പതാരം എസ്.എം.എച്ച്.എസും കൊട്ടാരക്കര ഗവ.എച്ച്.എസ്.എസും മൂന്നാം സ്ഥാനത്തുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |