
കൊല്ലം: സംസ്ഥാനത്ത് വ്യാജ മരുന്ന് പിടികൂടിയ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എല്ലാ മരുന്ന് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തണം. ഗുണനിലവാരം, ഉറവിടം, ബാച്ച് നമ്പർ എന്നിവ പരിശോധിച്ച് യഥാർത്ഥ കമ്പനികൾ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കണം. വ്യാജമരുന്നുകൾ ജനങ്ങളെ ഗുരുതര രോഗികളാക്കും. വിലക്കുറവ് വാഗ്ദാനം ചെയ്താണ് ഇത്തരം മരുന്നുകൾ വിൽക്കുന്നത്. ഇത് വൻ ദുരന്തത്തിന് വഴിവയ്ക്കുമെന്നും എ.കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് എം. ശശിധരൻ, ജില്ലാ സെക്രട്ടറി വി. രാധാകൃഷ്ണൻ, ട്രഷറർ നൈനാൻ അലക്സ് എന്നിവർ നൽകിയ നിവേദനത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |