
കാസർകോട് :മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി മധുസൂദനൻ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ വി.എസ് ബിനി ലോഗോ ഏറ്റുവാങ്ങി. ഹെഡ്‌മാസ്റ്റർ ജയറാം, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, മീഡിയാ കൺവീനർ എസ്.എം.സിറാജുദ്ദീൻ , അൻവർ, റഷീദ് മൂപ്പന്റകത്ത്, അഷ്റഫ്, മുഹമ്മദ് അപ് കോ, സി.എച്ച്.മുഹമ്മദ് ഷെമീർ , പി.പി.സായിന, റഹ്‌മത്ത്, അബ്ദുൽ ഖാദർ, മുഹമ്മദ് അൽത്താഫ് പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ ജ്യോതിഷ് കുമാറാണ് ലോഗോ ഡിസൈൻ ചെയ്തതത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഡിസംബർ ഒന്ന്, രണ്ട് , തീയതികളിലും തുടർന്ന് 29 മുതൽ 31 വരെയുമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |