
തലശ്ശേരി: തിരുവങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വാദ്ധ്യാപക കൂട്ടായ്മയായ ലെജൻഡ് ഓഫ് തിരുവങ്ങാടിലെ അംഗങ്ങളുടെ സർഗ്ഗസൃഷ്ടികളുടെ പ്രദർശനത്തിന് തുടക്കമായി.തിരുവങ്ങാട്ടെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ചിത്രങ്ങളും ഫോട്ടോകളും കരകൗശല വസ്തുക്കളുമാണ് ഡിസംബർ 1 വരെ നടക്കുന്ന പ്രദർശനത്തിൽ ഉള്ളത്.സ്‌കൂൾ പൂർവ്വാദ്ധ്യാപകനും ചിത്രകാരനുമായ പരേതനായ മധു മടപ്പള്ളിയുടെ 10 ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. കൂടാതെ പ്രേമൻ പൊന്ന്യം, ശ്രീധരൻ കൂറാറ,യൂസഫ് ഒളവിലം എന്നിവരുടെ ചിത്രങ്ങളും പക്ഷിനിരീക്ഷകനായ ഗഗാധരൻ മനേക്കര, എന്നിവരുടെ ഫോട്ടോകളും കരകൗശല ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ട്. ചടങ്ങിൽ പി.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഇ.എം.സത്യൻ മുഖ്യാതിഥിയായി. പ്രധാനദ്ധ്യാപിക ടി.ടി.രജനി, സീതാനാഥ്, എം.വത്സൻ, കെ.കെ.നാരായണൻ, എ.കെ.അബ്ദുൾ ലത്തീഫ്, സുരേന്ദ്രബാബു, പ്രമൻ പൊന്ന്യം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |