നഗരത്തിന് നാലുനാൾ കലയുടെ പകിട്ടേകിയ എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ തുടർച്ചയായ നാലാം കിരീടം ഉറപ്പിച്ച് എറണാകുളം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആതിഥേയരുടെ കുതിപ്പ്. സ്‌കൂൾ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസ് (266) മുന്നിലാണ്. അറബിക് കലോത്സവം യു.പി വിഭാഗത്തിൽ വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ ഉപജില്ലകൾ 60 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയാണ് മുന്നിൽ (83).
സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവയാണ് മുന്നിൽ (75). നോർത്ത് പറവൂർ, പെരൂമ്പാവൂർ, അങ്കമാലി ഉപജില്ലകൾ 70 വീതം പോയിന്റുകൾ നേടി രണ്ടാമതുണ്ട്. യു.പി വിഭാഗത്തിൽ ആലുവ, അങ്കമാലി (78) ഉപജില്ലകൾ തമ്മിലാണ് കിരീടപ്പോര്. അവസാനദിനം ഏഴ് വേദികളിൽ മാത്രമാണ് മത്സരം. വൈകിട്ട് 5നാണ് സമാപന ചടങ്ങുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |