
കിളിമാനൂർ: ലഹരിക്കച്ചവടക്കാരും,ഉപഭോക്താക്കളും,സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്ന കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നു.പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് അനാഥമായിരിക്കുന്നത്.
ബസ് സ്റ്റാൻഡിനകത്ത് നിത്യേനയുള്ള വിദ്യാർത്ഥികളുടെ സംഘർഷവും,ലഹരി ഉല്പന്നങ്ങളുടെ വില്പനയും, സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ധിച്ചപ്പോൾ നാട്ടുകാരുടെയും,വ്യാപാരികളുടെയും,പഞ്ചായത്തിന്റെയും നിരന്തര ആവശ്യവും അഭ്യർത്ഥനയും പരിഗണിച്ചാണ് എയ്ഡ് പോസ്റ്റിന് അനുമതി നൽകിയിരുന്നു.
2023 ആഗസ്റ്റിലായിരുന്നു ഒ.എസ്.അംബിക എം.എൽ.എ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്.എന്നാൽ ആദ്യ കുറച്ച് ദിവസങ്ങളിൽ ഇവിടെ പൊലീസ് ഉണ്ടായിരുന്നെങ്കിലും പിന്നെ അതുണ്ടായില്ല.
പെൺകുട്ടികളും,സ്ത്രീകളും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന ഇവിടെ ലഹരി ഉപയോഗ സംഘങ്ങളും സാമൂഹ്യ വിരുദ്ധരും വിദ്യാർത്ഥി സംഘർഷങ്ങളും പതിവാണ്.വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനക്കാർ എത്തുന്നതും ഇവിടെയാണ്.വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇവർ കടന്നു കളയും.ഇതിന് പരിഹാരമായി പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |