കൊച്ചി: എയ്ഡ്സ് ബാധിതർക്കുള്ള ചികിത്സ, എയ്ഡ്‌സ് സംബന്ധമായ പരിശോധന എന്നിവ മുൻനിർത്തി എറണാകുളം ജനറൽ ആശുപത്രിക്ക് പുരസ്‌കാരം. സംസ്ഥാന സർക്കാരും സംസ്ഥാന എയ്ഡ്‌സ്‌കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നൽകുന്ന മികവിനുള്ള പുരസ്‌കാരമാണ് എറണാകുളം ജനറൽ ആശുപത്രിക്ക് ലഭിച്ചത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് മികച്ച എ.ആർ.ടി സെന്ററിനുള്ള സംസ്ഥാന പുരസ്‌കാരം എറണാകുളം ജനറൽ ആശുപത്രിക്ക് ലഭിക്കുന്നത്.
എയ്ഡ്‌സ് ബാധിതർക്കുള്ള ആന്റി റെട്രോ വയറൽ ചികിത്സ, പരിശോധന എന്നിവയിലെ മികവാണ് പരിഗണിച്ചത്. വർഷങ്ങളായി ജനറൽ ആശുപത്രിയിലുള്ള എയ്ഡ്‌സ് ചികിത്സാ വിഭാഗത്തിൽ കൗൺസിലിംഗ്, സ്‌ക്രീനിംഗ്, മരുന്ന് വിതരണം, നിരീക്ഷണം എന്നിവയെല്ലാമുണ്ട്.
ഒരു ഡോക്ടറും നഴ്‌സുമാരും ജീവനക്കാരും ഉൾപ്പെടെ 10 പേരാണ് ജനറൽ ആശുപത്രിയിലെ എയ്ഡ്‌സ് ചികിത്സാ വിഭാഗത്തിലുള്ളത്. ഡോ. പാർവതിയാണ് വിഭാഗം മേധാവി. ദിവസവും 30 പേരിലറെ ചികിത്സ തേടുന്നുവെന്നാണ് കണക്ക്. ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് എയ്ഡ്‌സ് രോഗ ചികിത്സാ വിഭാഗം പ്രവർത്തിക്കുന്നത്.
മികവിന് അംഗീകാരങ്ങൾ ഏറെ
ആശുപത്രിയുടെ ശുചിത്വ പരിപാലനത്തിന് കായകൽപ പുരസ്‌കാരം
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം
നഴ്‌സുമാർക്ക് സംസ്ഥാന തലത്തിലും അന്തർദേശീയ തലത്തിലും പുരസ്‌കാരം
പാലിയറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് സംസ്ഥാന പുരസ്‌കാരം
ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന് ഒന്നിലേറെത്തവണ അന്തർദേശീയ പുരസ്‌കാരം
തുടർച്ചയായി മൂന്നാം തവണയാണ് അംഗീകാരം ലഭിക്കുന്നത്. ആശുപത്രിയുടെ മികവിനുള്ള അംഗീകാരം തുടർന്നും നേടാനാകും.
ഡോ.ആർ. ഷഹീർ ഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |