പയ്യോളി: കേരള ഗാന്ധി കെ.കേളപ്പൻ, സി.കെ.ജി തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രവർത്തന കേന്ദ്രമായിരുന്ന പയ്യോളിയിൽ പോരാട്ടത്തിന് ഇത്തവണ ചൂടേറും. നഗര ഭരണം ആരുടെ കൂടെ നിൽക്കുമെന്നത് പ്രവചനാതീതമാവുകയാണ്. ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ അവകാശവാദങ്ങളുമായി രംഗത്തുണ്ടെങ്കിലും ആർക്കും കാര്യങ്ങൾ എളുപ്പമാവില്ല. കഴിഞ്ഞ തവണ 36 അംഗ ഭരണസമിതിയിൽ 21 സീറ്റോടെ ഭരണത്തിലെത്തിയ യു.ഡി.എഫ് വികസന പെരുമഴ തീർത്തു കൊണ്ടാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്ന് അവകാശപ്പെടുന്നു. ഈ തവണ 20 മുതൽ 25 വരെ സീറ്റുകളിൽ വിജയം കൈവരിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. അതേസമയം നഗരസഭ ഭരണത്തിലെ വികസനമില്ലായ്മയും സ്വജനപക്ഷപാതവുമാണ് എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ആരോപിക്കുന്നത്. 21 സീറ്റുകൾ വരെ എൽ.ഡി.എഫ് നേടുമെന്ന് അവർ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം അക്കൗണ്ട് തുറന്ന നഗരസഭാംഗം അടക്കം ആറ് സീറ്റുകൾ നേടുമെന്നാണ് എൻ.ഡി.എയുടെ വാദം.
നഗരസഭ വാർഡ് ഒന്നിലും 21 ലും അപരന്മാരുണ്ട്. ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനേയും 21 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെയും ഇത് ബാധിക്കും. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ യു.ഡി.എഫ് ഭരണ സമിതിയിലുണ്ടായിരുന്ന രണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷരുടെ വിട്ടുപോക്ക് മുന്നണിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത വാർഡിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുക. നിലനിർത്താൻ ബി.ജെ.പിയും തിരിച്ചു പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും രംഗത്തിറങ്ങിയതോടെ മത്സരം കടുക്കുകയാണ്. രണ്ട് വാർഡുകളിലൊഴികെ മറ്റ് 35 വാർഡുകളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളുണ്ട്.
യു.ഡി.എഫ് നേട്ടങ്ങളിൽ പ്രധാനപ്പെട്ടത്
കുടിവെള്ളത്തിന് മാസ്റ്റർ പ്ലാൻ
രണ്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര പുരസ്കാരം
കോട്ടക്കടപ്പുറം എം.ആർ.എഫ് കേന്ദ്രം
കൃഷിഭവനും ഹോമിയോ ആശുപത്രിക്കും സ്വന്തം കെട്ടിടം
എൽ.ഡി.എഫ് പ്രചാരണം
വികസന മുരടിപ്പ്
കെടുകാര്യസ്ഥത
സ്വജന പക്ഷപാതം
എൻ.ഡി.എ പ്രചാരണം
വികസന കാര്യത്തിൽ വീഴ്ച
അഴിമതി
നിലവിൽ മത്സരിക്കുന്നത്
യു.ഡി.എഫ്
കോൺഗ്രസ്: 20
മുസ്ലിംലീഗ്: 14
മുസ്ലീംലീഗ് സ്വതന്ത്രർ: 3
എൽ.ഡി.എഫ്
സി.പി.എം: 24
സി.പി.എം സ്വതന്ത്രൻ: 2
സി.പി.ഐ: 1
ആർ.ജെ.ഡി: 7
എൻ.സി.പി: 1 (സ്വതന്ത്രൻ)
ഐ.എൻ.എൽ: 1
ഐ.എൻ.എൽ സ്വതന്ത്രൻ: 1
എൻ.ഡി.എ
ബി.ജെ.പി: 35
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |