ആലത്തൂർ: പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ തുടർച്ചയായി നാലാം തവണയും മൃദംഗത്തിലും വയലിനും താരമായി പി.എസ് രംഗനാഥൻ. ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്‌കൂൾ വിദ്യാർത്ഥിയാണ്. എട്ട് വർഷമായി ഈ വിഭാഗങ്ങളിൽ അഭ്യസിക്കുന്നു. പാലക്കാട് മഹേഷ് കുമാറിന്റെ കീഴിൽ മൃദംഗവും പ്രൊഫ. സ്വാമിനാഥന്റെ കീഴിൽ വയലിനും അഭ്യസിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. പാലക്കാട് പള്ളിപ്പുറം ഗ്രാമത്തിൽ ആർ.സുരേഷിന്റെയും എ.ശ്രീലക്ഷ്മിയുടെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |