
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃത, മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 'കൂടിയാട്ടം, സോദാഹരണ ഏകദിന ശില്പശാല' സംഘടിപ്പിച്ചു. മഹാത്മഗാന്ധി സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗവും ഡി.ബി കോളേജ് മുൻപ്രിൻസിപ്പളും ആയ ഡോ. പി പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ.ആർ.അനിത അദ്ധ്യക്ഷത വഹിച്ചു. മലയാളവിഭാഗം മുൻമേധാവി ഡോ. എസ്. ലാലിമോൾ,ഡോ.ജി.ഹരിനാരായണൻ, ഡോ.എം.വിജയ്‌കുമാർ, ഡോ.വി. മഞ്ജു എന്നിവർ പ്രസംഗിച്ചു. ഡോ. ഉഷാ നങ്ങ്യാരുടെയും,ആതിരയുടെയും നേതൃത്വത്തിൽ നങ്ങ്യാർകൂത്ത് അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |