ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നിറപ്പകിട്ടാർന്ന സമാപനം.5 ദിനങ്ങൾ നീണ്ടുനിന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നടിയുമായ പ്രിയങ്കാ നായർ ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.അജിത അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ് സമ്മാനദാനം നിർവഹിച്ചു.സജി സുരേന്ദ്രൻ,ഗീത ടീച്ചർ,ബിജു,ഡോ.ഉദയകുമാരി,ജവാദ് ഹസീന,സാബു നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
പോയിന്റ് നില
തിരുവനന്തപുരം സൗത്ത് 940
പാലോട് 936
തിരുവനന്തപുരം നോർത്ത് 934
കിളിമാനൂർ 878
ആറ്റിങ്ങൽ 847
നെടുമങ്ങാട് 786
കാട്ടാക്കട 764
കണിയാപുരം 742
വർക്കല 729
ബാലരാമപുരം 722
നെയ്യാറ്റിൻകര 701
പാറശാല 637
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |