വടകര: അഴിമതിയിൽ മുങ്ങി കുളിച്ച പിണറായി സർക്കാറിനെ പുറത്താക്കാനുള്ള സെമിഫൈനൽ മത്സരമാണ് തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പെന്ന് ആർ.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി എൻ വേണു പറഞ്ഞു. ജനകീയ മുന്നണി ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി.കെ.സി.ബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന സമ്മേളനം മുക്കാളി ടൗണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം മുഖ്യപ്രഭാഷണം നടത്തി. ടി.കെ. സിബി, ഇ.ടി. അയൂബ്, എൻ.സരള, ടി.സി രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, എം.പി. ദേവദാസൻ, പി. ബാബുരാജ്, യു.എ. റഹിം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |