കോഴിക്കോട്: കലർപ്പില്ലാത്ത മനുഷ്യ സ്നേഹമാണ് കലയിലും സാഹിത്യത്തിലുമുള്ളതെന്ന് എഴുത്തുകാരൻ വി.ആർ സുധീഷ്. വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി വീരാൻകുട്ടി മുഖ്യാതിഥിയായി. മൂന്ന്, ഒൻപത് ക്ലാസുകളിലെ മലയാളം പാഠാവലിയിലെ സ്വന്തം കവിതയുമായി ബന്ധപ്പെടുത്തി കുട്ടികളുമായി സംവദിച്ചു. പ്രൊവിഡൻസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനിഷ അദ്ധ്യക്ഷയായി. ബിജു കാവിൽ, രഞ്ജിഷ് ആവള, വി.എം. അഷറഫ്, സിസ്റ്റർ സിനില, പ്രശാന്ത് കെ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യ ശിൽപശാലയിൽ 500 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |