തൃശൂർ: ബി.ഡി.ജെ.എസ് പാർട്ടിയുടെ പത്താം ജന്മദിനാഘോഷം കേക്ക് മുറിച്ച് ദേശീയ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സിറ്റി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി.
സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ രഘു എരണേഴത്ത്, ചിന്തു ചന്ദ്രൻ എന്നിവർ സംസാരിച്ചു. തൃശൂർ കോർപറേഷനിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളായ രേഖ ടീച്ചർ (കൂർക്കഞ്ചേരി), കെ.കെ.ക്ഷേമ (നെടുപുഴ) എന്നിവരും സംബന്ധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.സന്തോഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എം.ആർ.മനോജ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |