
കുന്നംകുളം: ബഡ്‌സ് ഒളിമ്പിയ എന്ന പേരിൽ സംഘടിപ്പിക്കുന്ന കായികമേള ഇന്ന് കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കും.
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതലത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഇന്ന് രാവിലെ 9.30 ന് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ മേള ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 18 ബഡ്‌സ് /ബി.ആർ.സി സ്ഥാപനതല മത്സര വിജയികളായ 167 പേരാണ് പങ്കെടുക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ,ലോവർ ആൻഡ് ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 35 മത്സരയിനങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |