
തൃശൂർ: 30-ാം ഡിവിഷൻ തൈക്കാട്ടുശ്ശേരി യു.ഡി.എഫ് സ്ഥാനാർത്ഥി മോളി ഫ്രാൻസിസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സന്ദീപ് സഹദേവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിസൺ വർഗീസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ എന്നിവർ മുഖ്യാതിഥികളായി. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആന്റണി ആൻഡ്രൂസ്, ശാസ്ത്ര വേദി ജില്ലാ ചെയർമാൻ പി.എൽ.ജോമി, ഇലക്ഷൻ കമ്മിറ്റി ട്രഷറർ സജീവ് മുല്ലപ്പള്ളി, മുപ്പതാം ഡിവിഷൻ സ്ഥാനാർത്ഥി മോളി ഫ്രാൻസിസ്, 29-ാം ഡിവിഷൻ സ്ഥാനാർത്ഥി രശ്മി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |