
പുതുപ്പള്ളി :പുതുപ്പള്ളി സി.എസ്.ഐ പള്ളിയിൽ കഴിഞ്ഞ ആഗസ്റ്റിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കവേ നഷ്ടമായ സ്വർണമാല നാല് മാസങ്ങൾക്ക് ശേഷം സി.എം.എസ് ഹൈസ്‌കൂൾ മൈതാനത്ത് നിന്ന് ലഭിച്ചു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി വിശാലിനാണ് മാല ലഭിച്ചത്. പുതുപ്പള്ളി തയ്യിൽ കിഴക്കതിൽ വിശ്വകുമാറിന്റേയും രഞ്ചുവിന്റേയും മകനായ വിശാൽ ഒരുപവൻ തൂക്കമുള്ള മാല ഹെഡ്മാസ്റ്റർ ജിബി എബ്രഹാം ജോർജിനെ ഏൽപ്പിച്ചു. അന്വേഷണത്തിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും കൈമാറുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |