
ശബരിമല : സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ ഉദ്യോഗസ്ഥരെ 11 ഡിവിഷനുകളായി തിരിച്ചാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്നു.
ഓരോ ഡിവിഷന്റെയും ചുമതല ഡിവൈ.എസ്.പിമാർക്കാണ് . കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് ഡിവിഷനുകൾ. 10 ഡിവൈ.എസ്.പിമാർ, 31 ഇൻസ്പെക്ടർമാർ, 101 സബ് ഇൻസ്പെക്ടർമാർ, 1398 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മൂന്നാം ബാച്ചിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |