
ശബരിമല : തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഫയർ ഫോഴ്സ് മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകി. സന്നിധാനം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |