കാര്യവട്ടം. പാങ്ങപ്പാറ ഗുരുമന്ദിര സമിതിയുടെ പ്രഥമ ഗുരുധർമ്മ യാത്രാ പുരസ്കാര സമർപ്പണം 8ന് വൈകിട്ട് 5ന് പാങ്ങപ്പാറ ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടക്കും.സ്വാമി സച്ചിദാനന്ദ പുരസ്കാര സമർപ്പണം നിർവഹിക്കും.പ്രൊഫ. എസ്. ശിശുപാൽ, കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫസറും സർവകലാശാല രാജ്യാന്തര ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. എം.എ. സിദ്ധിഖ് എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്. പുരസ്കാര സമർപ്പണ ചടങ്ങിൽ ഗുരുമന്ദിര സമിതി പ്രസിഡന്റ് ഡോ. എസ്. ഗീതാകുമാരി അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |