ബേപ്പൂർ: 50-ാം ഡിവിഷൻ മാറാട് കുടുംബസംഗമം മാറാട് വിവേകാനന്ദ വിദ്യാലയത്തിൽ നടന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ രനിത്ത് പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു, 50-ാം ഡിവിഷൻ സ്ഥാനാർഥി ജിജിഷ അമർനാഥ്, അരക്കിണർ ഏരിയാ പ്രസിഡന്റ് വിജിത്ത് മാറാട് പ്രസംഗിച്ചു. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഉദയഭാനു, മണ്ഡലം ഐ.ടി സെൽ കൺവീനർ ബൈജു മാറാട്, സജീഷ് കുമാർ, രോഹിത്ത് കമ്മലാട്ട്, മിനീഷ് കയ്യടിത്തോട് എന്നിവർ നേതൃത്വം നൽകി. ശിവപ്രസാദ് പാറ്റയിൽ സ്വാഗതവും ശ്രുതി ജിത്തിൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |