കോഴിക്കോട്: 39ാം ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ ഉദ്ഘടനം ചെയ്തു. പ്രസിഡൻ്റ് കെ.എ. നൗഷാദ് അദ്ധ്യക്ഷനായി. സംഘാടക സമിതി ഓഫീസ് മലബാർ പാലസിൽ മാനുവൽ ആൻ്റണി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. തൃദീപ് കുമാർ, ട്രഷറർ ടി.സി ബസന്ത്, മാനുവൽ ആൻ്റണി, അഡ്വ.എം.രാജൻ, ഷെറിൻ ഗംഗാധരൻ, പി.വി.അനൂപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.വി. ചന്ദ്രൻ (ചെയർമാൻ), ഡോ. മിലി മണി (വൈസ് ചെയർപേഴ്സൺ), പി.രാധാകൃഷ്ണൻ (ജനൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |